ഗുരുവായൂർ : ഗുരുവായൂർ ഉണരുന്നു… ചിങ്ങമാസമായതോടെ വിവാഹങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ ബുക്കിങ്ങ് വന്നു തുടങ്ങിയത് ഗുരുവായൂരിന് ആശ്വാസമാകുകയാണ്. ചിങ്ങ മാസ പുലരിയിൽ ക്ഷേത്രത്തിൽ 20 വിവാഹങ്ങളും നടന്നു. വിവാഹങ്ങൾക്ക് ഏറെ തിരക്കുള്ള സമയമാണ് ചിങ്ങമാസം. ഈ മാസം 21, 24, 26 തിയതികളിലും സെപ്തംബർ 10നും 40 വിവാഹങ്ങൾ ഇതിനോടകം ബുക്കിംഗ് ആയിട്ടുണ്ട്. സെപ്തംബർ നാലിനും മുപ്പതിലധികം വിവാഹങ്ങൾ ബുക്കായിട്ടുണ്ട്. ചിങ്ങ മാസത്തിൽ ആകെ 420 ഓളം വിവാഹങ്ങൾ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു.

ഒരു ദിവസം 40 വിവാഹങ്ങളാണ് നടത്താനാകുക . പത്തു പേർക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. കൂടാതെ രണ്ടു ഫോട്ടോഗ്രാഫർമാർക്കും പങ്കെടുക്കാം.12 പേരുടെയും ആധാർ കാർഡ് ദേവസ്വം വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത് ഗുരുവായൂർ ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിലുള്ള കൗണ്ടറിൽ പൈസ അടക്കാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനും തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങളും നാട്ടുകാരും..

LEAVE A REPLY

Please enter your comment!
Please enter your name here