ക്ഷേത്രനടയിലെ അനുമോദനം ; ബി ജെ പി, സി പി എം രഹസ്യ ധാരണയെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി.

ഗുരുവായൂർ: രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് വിലക്കുള്ള ഗുരുവായൂർ ക്ഷേത്ര നടയിൽ ബി.ജെ.പി അനുമോദന ചടങ്ങ് സംഘടിപ്പിച്ചത് സി.പി.എം നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ രഹസ്യ സമ്മതത്തോടെയാണെന്ന് യൂത്ത് കോൺഗ്രസ്സ്.

കോവിഡ് വ്യാപന ഭീഷണി മൂലം കടുത്ത നിയന്ത്രണങ്ങളോടെ ഭക്തരെ ക്ഷേത്ര നടയിലേക്ക് പ്രവേശിപ്പിക്കുന്ന അതേ സമയത്ത് തന്നെ നിയന്ത്രിത മേഖലയിൽ പരിപാടി നടത്തുന്നതിനും, ഫോട്ടോ എടുക്കുന്നതിനും പോലീസിന്റെയോ ദേവസ്വം അധികാരികളുടെയോ തടസ്സം എന്തു കൊണ്ട് ഉണ്ടായില്ല എന്നതിന് ദേവസ്വം ഭരണസമിതി മറുപടി പറയണമെന്നും യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ദേവസ്വം ചെയർമാനടക്കമുള്ള ഉന്നത സി.പി.എം നേതാക്കളുടെ ആശീർവാദം ഉള്ളത്കൊണ്ട് മാത്രമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്യാത്തതെന്നും നിയന്ത്രിത മേഖലയിൽ രാഷ്ട്രീയ പരിപാടി നടത്തിയതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here