കോവിഡ് പ്രതിസന്ധി മൂലം ഇന്ത്യയിൽ 41 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായതായി ഐ എൽ ഒ – എഡിബി റിപ്പോർട്ട്. നിർമ്മാണമേഖലയിലും കാർഷികമേഖലയിലുമാണ് കൂടുതൽ തൊഴിൽനഷ്ടമുണ്ടായിരിക്കുന്നത്. ഏഷ്യ, ഏഷ്യാ-പസിഫിക് മേഖലകളിൽ വലിയ തൊഴിൽ നഷ്ടമാണ് കോവിഡ് ഉണ്ടാക്കിയിരിക്കുന്നത്. ഈ മേഖലകളിലെ 660 മില്യൺ യുവാക്കളുടെ തൊഴിൽ നഷ്ടമാക്കുന്ന തരത്തിലാണ് നിലവിലെ സാഹചര്യം. ഇത്തരമൊരു പ്രതികൂല സാഹചര്യം മറികടക്കാൻ രാജ്യങ്ങളിലെ ഗവൺമെന്റുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഐഎൽഒ – എഡിബി റിപ്പോർട്ട് പറയുന്നു.

ഈ വർഷം ഏഷ്യ, പസിഫിക് മേഖലകളിലെ പതിമൂന്ന് രാജ്യങ്ങളിലായി ഒന്നിനും ഒന്നരക്കോടിക്കും ഇടയിൽ പേർക്ക് ഈ വർഷം തൊഴിൽ നഷ്ടമായേക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൊത്ത, ചില്ലറ വ്യാപാരങ്ങൾ, ഫുഡ് സർവീസ് മേഖലകളിലെല്ലാം വലിയ പ്രതിസന്ധിയാണുണ്ടായത്. ഇതാണ് യുവാക്കൾക്ക് വലിയ തോതിൽ തൊഴിൽനഷ്ടമാകാൻ കാരണം. കോവിഡിന് മുമ്പ് തന്നെ ഏഷ്യയിലെ തൊഴിൽനഷ്ടവും തൊഴിൽ പ്രതിസന്ധിയും രൂക്ഷമായതായി റിപ്പോർട്ടിൽ പറയുന്നു. വിവിധ രാജ്യങ്ങളിലെ തൊഴിലില്ലായ്മ കണക്കുകളെ ആധാരമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here