ഷൗക്കിയ അഷ്റഫിനെ 22വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.

കേച്ചേരി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം എഞ്ചിനീയർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ SMART INDIA HAKATHON 2020ൽ കേച്ചേരി തലക്കോട്ടുകര VIDYA ENGINEERING COLLEGE team “VERSATILE” ഒന്നാം സ്ഥാനം നേടി. തുടർച്ചയായി മൂന്നാം തവണ ഹാക്കത്തോൺ ഉന്നതവിജയം നേടുന്ന കേരളത്തിലെ ആദ്യത്തെ എൻജിനീയറിങ് കോളേജ് കൂടിയാണ് വിദ്യ .

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള JUTE BOARD നൽകിയ സങ്കീർണമായ പ്രശ്നത്തിന് കോളേജ് പരിഹാരം കണ്ടെത്തിയ ഗ്രൂപ്പിന്റെ ലീഡർ വലിയകത്തു അഷ്‌റഫ്‌ റുക്കിയ ദമ്പദികളുടെ മകൾ ഷൗക്കിയ അഷ്റഫിനെ വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബാലൻ വാറണാട്ട് ഉപഹാരം നൽകി ആദരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ജോർജ് പനക്കൽ ബൂത്ത്‌ പ്രസിഡന്റ്‌ ബഷീർ കുന്നിക്കൽ, മുൻ മണ്ഡലം സെക്രെട്ടറി സി.കെ. ഡേവിസ്, റെയ്മണ്ട് മാസ്റ്റർ, സിന്റോ തോമസ്‌, ഹാരിഫ് ഉമ്മർ എന്നിവർ സന്നിഹിതരായിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here