വീണ്ടും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ച് സ്വര്‍ണവില വീണ്ടും 40,000 തൊട്ടു. 800 രൂപ വര്‍ധിച്ചാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 40,000ല്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ് എന്ന് സൂചന നല്‍കിയാണ് ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപ കൂടിയത്.ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നത്. അമേരിക്ക- ചൈന വ്യാപാര യുദ്ധം വീണ്ടും മുറുകിയതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് സംബന്ധിച്ച സംശയങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here