ഭാരതി നന്ദൻ്റെ “ചിറക് തേടുന്ന മനസ്സ്” കവിതാ സമാഹാരം തൃശൂരിൽ പ്രകാശനം നടത്തി.

തൃശൂർ: തൃശൂർ ദൂരദർശനിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായ ശ്രീമതി ഭാരതി നന്ദൻ്റെ “ചിറക് തേടുന്ന മനസ്സ്” എന്ന കവിതാ സമാഹാരം തൃശൂർ ദൂരദർശൻ ഓഫീസിൽ വച്ച് ദൂരദർശൻ പ്രോഗ്രാം എക്സിക്യുട്ടീവ് ശ്രീ കെ ശ്രീകുമാർ, ഹെഡ് ഓഫ് ദി ഓഫീസർ ശ്രീ ദേവദാസിന് ആദ്യ പതിപ്പ് നൽകി പ്രകാശനം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടു നടന്ന ചടങ്ങിൽ ആകാശവാണി, ദൂരദർശൻ ഉദ്ധ്യോഗസ്ഥരും മറ്റു പ്രമുഖരും പങ്കെടുത്തു.

ഭാരതി നന്ദൻ. 1964 ൽ ജനനം. തൃശൂർ താലൂ ക്കിൽ പാടൂക്കാട് ദേശത്ത് നന്ദനത്തിൽ താമസം. ചിന്മയ വിദ്യാലയ കോലഴിയിൽനിന്നും റിട്ടയേർഡ് ആയ അധ്യാപകൻ നന്ദകുമാർ ആണ് ഭർത്താവ്. ഒരു മകൻ. കുന്നത്തുനാട് താലൂക്കിൽ കാരിയേലി ദേശത്ത് ചെറു കുന്നത്ത് ഇറ്റാക്കയും ജാനകിയുമാണ് മാതാപിതാക്കൾ. അഞ്ചുമക്കളിൽ മൂന്നാമത്തെയാൾ.

ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസായി. തൃശൂർ വനിതാ പോളി ടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ. ഇപ്പോൾ തൃശൂർ ദൂരദർശനിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

1980 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ എഴുതിയ കവിതകളാണ് ‘ചിറകു തേടുന്ന മനസ്സ് എന്ന കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here