ഗുരുവായൂർ ⬤ ചിങ്ങമഹോത്സവ സ്മരണകൾ പങ്ക് വെച്ച് പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാദരണ സദസ് ഒരുക്കി. ഒരു ദശകമായി നടത്തി വരുന്ന മഞ്ജുളാൽ തറ മേളത്തിൻ്റെ സാരഥ്യം നൽകിയ വാദ്യ പ്രതിഭകളെ സ്നേഹാദരം നൽകി അനുമോദിക്കുകയും ചെയ്തു.

കൂട്ടായ്മ രക്ഷാധികാരിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എ വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. വാദ്യ പ്രതിഭകളായ ഗുരുവായൂർ ജയപ്രകാശ്, സേതു ഗുരുവായൂർ, ഷൺമുഖൻ തെച്ചിയിൽ മുരളി, വെള്ളാട്ട്, പി വേണുഗോപാലൻ, പ്രഭാകരൻ മൂത്തേടത്ത്, എന്നിവർക്കും കൃഷ്ണനാട്ടം വേഷം ആശാനും പൊതുപ്രവർത്തകനുമായ മുരളി അകമ്പടി യെയും ചടങ്ങിൽ സ്നേഹാദരം നൽകി. ഉപഹാരം ശ്രീ പെരുവനം കുട്ടൻ മാരാർ സമർപ്പിക്കുകയും ചെയ്തു. ജനു ഗുരുവായൂർ, അനിൽ കല്ലാറ്റ്, രവി ചങ്കത്ത്, ബാലൻ വാറണാട്ട്, അന്തിക്കാട് പത്മനാഭൻ, ശശിധരൻ കേനാടത്ത്, ജയറാം അലക്കൽ, എന്നിവർ സംസാരിച്ചു. സമാദരണ വ്യക്തിത്വങ്ങൾ മറുപടി പ്രസംഗം നടത്തി.

തുടർന്ന് ഐശ്വര്യ വിളക്ക് സമർപ്പണത്തിൻ്റെ ഭാഗമായി ഏക വിളക്ക് ഗുരുവായൂരപ്പന് സമർപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here