ഗുരുവായൂർ: ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ കർഷക ദുരിതത്തിനെതിരെ മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ പ്രതിക്ഷേധ സത്യാഗ്രഹം നടത്തി. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പരിസരത്ത് കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അബ്ദുൽ.വഹാബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സത്യാഗ്രഹം ഡി.സി.സി.സെക്രട്ടറി,പി.യ തീന്ദ്രദാസ് ഉൽഘാടനം ചെയ്തു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് മുഖ്യ പ്രഭാഷണം നടത്തി.

കർഷക കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ് കർഷക ദിനാചരണവിഷയങ്ങൾ പങ്ക് വെച്ച് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ടു്.പി.കെ.ജോർജ്ജ് പ്രസംഗിച്ചു. കാർഷികോൽപന്നങ്ങൾക്ക് വിപണിയും, വിലയും ഉറപ്പാക്കുക, വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യുക.വന്യമൃഗങ്ങൾ കൃഷി നശിപ്പിയ്ക്കുന്നതിന് മതിയായ വിപണി വില നൽക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം നടത്തിയത് തുടർന്ന് മലയാള പുരസ്‌ക്കാര സമിതിയുടെ കർഷക പുരസ്‌ക്കാരം ലഭിച്ച അബ്ദുൾ വഹാബിന് സ്നേഹാദരം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here