മലേഷ്യ: കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി. മലേഷ്യയിലാണ് ഡി614ജി എന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ തിരിച്ചെത്തിയ വ്യക്തി 14-ദിന ക്വാറന്റീൻ ലംഘിച്ചതോടെ പ്രദേശത്ത് കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. എന്നാൽ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്ത 45 കേസുകളിൽ മൂന്നെണ്ണത്തിൽ ഡി614ജിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫിലിപ്പീൻസിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്നും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഈ വൈറസ് ഗുരുതര രോഗാവസ്ഥയിലേക്ക് നയിക്കുമോ എന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ ഇപ്പോൾ കണ്ടെത്തുന്ന വാക്‌സിന് ഈ വൈറസിനെ ചെറുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മലേഷ്യയിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് നൂർ ഹിഷാം അബ്ദുല്ല പറയുന്നു. കൊവിഡിനെ ചെറുത്ത അപൂർവം രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഇതുവരെ 9,212 പേർക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 125 പേരാണ് മലേഷ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here