ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ

ഗുരുവായൂർ ⬤ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തനസമയം താൽക്കാലികമായി രാവിലെ 8 മുതൽ രാത്രി 8 വരെയാക്കി ക്രമീകരിച്ചു.

3 സ്പെഷലിസ്റ്റുമാരും 4 റസിഡണ്ട് മെഡിയ്ക്കൽ ഓഫീസർമാരും ആണ് സേവനത്തിൽ ഉണ്ടായിരുന്നത്. രണ്ട് റസിഡണ്ട് മെഡിയ്ക്കൽ ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. നിലവിലുള്ള 7 ഡോക്ടർമാരിലെ 3 പേർ കോവിഡ് സമ്പർക്കപട്ടികയിൽ വന്നതുകൊണ്ട് ക്വാറണ്ടയിനിൽ പോകേണ്ടതായി വന്നതിനാൽ ശേഷിച്ച 4 ഡോക്ടർമാരെക്കൊണ്ട് 24 മണിക്കൂർ മെഡിക്കൽ സെന്റർ പ്രവർത്തിപ്പിക്കാനാകാത്ത സാഹചര്യത്തിലാണ് പ്രവർത്തനസമയം കുറയ്‌ക്കേണ്ടി വന്നത്.ഭക്തജനങ്ങളും പൊതുജനങ്ങളും സഹകരിയ്ക്കണമെന്ന് അഭ്യർത്ഥിക്കണമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here