ന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. ആശങ്കകൾ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാം

കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലിന്റെയും തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതിരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോട്ടു മാറി മാനം തെളിയുന്നതിന്റെ തുടക്കം.

എല്ലാം ഇന്ന് സങ്കൽപം മാത്രമാണ്. കൊറോണയും, ലോക്ക് ഡൗണും, പ്രളയവും, ഉരുൾപൊട്ടലും ദുരന്തരന്തങ്ങളുമായി മലയാളികൾ പകച്ചു നിൽകുമ്പോൾ ഗൃഹാതുരത്ത്വമോർമിക്കാൻ വീണ്ടു ഒരു ചിങ്ങം കൂടി പിറക്കുന്നു

മനസ്സിൽ തൽക്കാലത്തേക്കെങ്കിലും ഇതെല്ലാം മറക്കാം. എന്നിട്ട് ഊഞ്ഞാലേറിയെത്തുന്ന പൊന്നിൻ ചിങ്ങത്തെ വരവേൽക്കാം. ചിങ്ങമാസം ഒന്നാം തിയ്യതി കർഷക ദിനം കൂടിയാണ്. വർഷത്തിൽ 364 ദിവസവും മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കുന്നവർക്ക്‌ നീക്കിവക്കപ്പെട്ട ദിവസം. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here