സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തോട് ചേർന്നു നിന്ന നേതാവ്- അടൽ ബിഹാരി വാജ്പേയ് ജിയുടെ രണ്ടാം ചരമവാർഷികമാണ് ഇന്ന്

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തോട് ചേർന്നു നിന്ന നേതാവ്- അടൽ ബിഹാരി വാജ്പേയ് ജിയുടെ രണ്ടാം ചരമവാർഷികമാണ് ഇന്ന്. ബാല്യം മുതൽ ദേശീയതയിൽ അടിയുറച്ച് വിശ്വസിച്ച വ്യക്തി. ആർഎസ്എസിൽ പ്രവർത്തിച്ചു തുടങ്ങി ,1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ രാഷ്ട്രീയ പ്രവേശം. രാഷ്ട്രമീമാംസയും നിയമവും പഠിച്ച് പത്രപ്രവർത്തകനായെങ്കിലും അതുപേക്ഷിച്ച് ഭാരതീയ ജനസംഘത്തിൽ ചേർന്നതോടെയാണ് വാജ്പേയ് എന്ന രാഷ്ട്രീയക്കാരനെ ഭാരതത്തിന് കിട്ടിയത്. ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപകരിലൊരാളും ആദ്യ പ്രസിഡന്റുമാണ് അദ്ദേഹം.1957 ൽ മുപ്പത്തിമൂന്നാമത്തെ വയസിൽ ജനസംഘത്തിന്റെ സ്ഥാനാർത്ഥിയായി മധ്യ പ്രദേശിൽ നിന്ന് ലോക്‌സഭയിലേക്ക് കന്നിയങ്കം. മികച്ച പാർലമെന്ററിയനെന്ന് എതിരാളികൾ പോലും വാഴ്ത്തിയ വ്യക്തിത്വം. ആ മികവ് ജീവിതാന്ത്യം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു. മൊറാർജി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ഇന്ത്യ-ചൈന ബന്ധത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ 1962 ലെ യുദ്ധത്തിന്റെ മുറിവുണക്കി.
ഒമ്പതു തവണ ലോക്സഭയിലും രണ്ടു തവണ രാജ്യസഭയിലുമെത്തി അദ്ദേഹം. പാർലമെന്റിനകത്ത് കോൺഗ്രസിനെ വിമർശനം കൊണ്ട് വട്ടം ചുറ്റിച്ച പ്രതിപക്ഷത്തെ പ്രധാന സ്വരമായിരുന്നു അടൽ ജി.
പ്രധാനമന്ത്രി പദത്തിലെത്തി ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ പൊഖ്റാൻ ആണവ പരീക്ഷണം നടത്താൻ തീരുമാനിച്ചത് അദ്ദേഹത്തിന്റെ ധൈര്യമെത്രയെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. 1999 ൽ തുടക്കമിട്ട ദില്ലി – ലാഹോർ ബസ് സർവീസിലൂടെയും അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. കാവൽ പ്രധാനമന്ത്രിയായിരിക്കെ നേതൃത്വം നൽകിയ കാർഗിൽ പോരാട്ടം വാജ്‌പേയ് എന്ന നേതാവിന്റെ മാറ്റുകൂട്ടി. യുദ്ധവിജയത്തിന്റെ ഇരുപത്തൊന്നാം വാർഷിക വേളയിൽ, അടൽ ജിയെ പോലെ അനിതരസാധാരണമായ ധൈര്യത്തോടെ എതിരാളികൾക്ക് ശക്തമായ താക്കീത് നൽകുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി ജിയെന്ന് ലോകമറിഞ്ഞു. അഞ്ചുവർഷം കാലാവധി പൂർത്തിയാക്കിയ കോൺഗ്രസ്സുകാരനല്ലാത്ത ആദ്യ പ്രധാനമന്ത്രി, ഐക്യരാഷ്ട്രസഭ പൊതുസഭയിൽ ഹിന്ദി സംസാരിച്ച ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രി എന്നിങ്ങനെ നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന് മാത്രം സ്വന്തം.കാർക്കശ്യത്തിന്റെയും കാരുണ്യത്തിന്റെയും സമ്മിശ്ര ഭാവമായിരുന്നു അടൽ ജിയെ വ്യത്യസ്തനാക്കിയത്.
കവിയായ രാജ്യതന്ത്രജ്ഞൻ : ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളും കവിതകളും ഒരുപോലെ വഴങ്ങുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
കവികളിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ കവിയുമായ അദ്ദേഹത്തിന്റെ എത്രയെത്ര പ്രസംഗങ്ങൾക്ക് പാർലമെന്റ് സാക്ഷിയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തെ വ്യക്തി പ്രഭാവം കൊണ്ട് സ്വാധീനിച്ച ചുരുക്കപ്പട്ടികയിലെ പ്രധാന പേരുകാരനാണ് രണ്ടു വർഷം മുൻപ് നമ്മോട് വിടപറഞ്ഞത്. സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിച്ചാണ് നരേന്ദ്ര മോദി സർക്കാർ അദ്ദേഹത്തിന് ശ്രദ്ധാഞ്ജ

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here