ഗുരുവായൂർ: ഗുരുവായൂർ സ്നേഹസ്പർശം നടത്തിവരുന്ന ടി വി ചലഞ്ചിന്റെ ഭാഗമായി അർഹരായ വിദ്യാർഥികൾക്കു വിവിധ ദിവസങ്ങളിലായി 7 ഓളം ടി വി വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടന്ന പകൽ വീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ ഗുരുവായുർ നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

സ്നേഹസ്പർശം പ്രസിഡന്റ് ആർ വി അലി അധ്യക്ഷൻ ആയിരുന്നു. ആർ കെ ജയൻ മുഖ്യ അതിഥിയായിരുന്നു.സ്നേഹസ്പർശം ചെയർമാൻ റിട്ട് ക്രൈം ബ്രാഞ്ച് എസ പി ആർ കെ ജയരാജ് സന്നിഹിതനായിരുന്നു. ഇരിങ്ങപുറം സ്വദേശിയായ വിദ്യാർത്ഥിക്കാണ് ചടങ്ങിൽ ടി വി സമ്മാനിച്ചത്‌. വാർഡ് കൗൺസിലർ ശൈലജ ദേവൻ ആശംസ അർപ്പിച്ചു.

സ്നേഹസ്പർശം ജനറൽ സെക്രട്ടറി പി പി വർഗീസ്, കോ ഓർഡിനേറ്റർ അനിൽ കല്ലാറ്റ്, അംഗങ്ങളായ ജോസ് ചക്രമാക്കിൽ, ജയൻ പൊന്നാരശ്ശേരി, എം കെ നാരായണൻ നമ്പൂതിരി, കെ കെ ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here