ഗുരുവായൂർ ⬤ രാഷ്ട്രം 74 -ാം സ്വാതന്ത്ര്യ ദിനമാഘോഷിയ്ക്കുന്ന വേളയിൽ ലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15-ന് കാലത്ത് 8.30 ന് പ്രസിഡണ്ട് Ln. Erഹരിദാസ് A S പതാക ഉയർത്തി. സോൺ ചെയർപേഴ്സൺ Ln P Sചന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനി ശ്രീ V K കൃഷ്ണൻ അവർകളെ അദ്ദേഹത്തിൻ്റെ വസതിയിൽ പോയി ആദരിച്ചു.

ഉച്ചയ്ക്ക് 2മണിയ്ക്ക് മാധുര്യം, കിരണം എന്നീ സർവ്വീസ് പ്രൊജക്റ്റുകളുടെ ഭാഗമായി ക്ലബ്ബ് പ്രസിഡണ്ടിൻ്റെ നേതൃത്ത്വത്തിൽ ഗ്ലൂക്കോമീറ്ററും സ്ട്രിപ്പുകളുമടങ്ങിയ കിറ്റ്ആർദ്രം പാലിയേറ്റീവ് കെയർ സെൻ്റർ ചെയർമാൻ ശ്രീ അനിൽ കല്ലാറ്റിന് നല്കുകയുമുണ്ടായി. ക്ലബ്ബ് സെക്ക്രട്ടറി Ln രാജൻ N, ട്രഷറർ Ln മഹേശ്വരൻ AS. മറ്റു ക്ലബ്ബാംഗങ്ങളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here