തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് 145 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാർക്കും ഒരു ജയിൽ ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 298 പരിശോധനകളാണ് ഇന്ന് നടന്നത്. ഇന്നലെ വരെ 217 പേർക്കാണ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ജയിലിൽ കൂടുതൽ സിഎഫ്എൽടിസികൾ ജയിലിൽ സജ്ജമാക്കുമെന്ന് അധികൃതർ പറയുന്നു.

ഒന്ന്, രണ്ട്, മൂന്ന് നമ്പർ ബ്ലോക്കുകളിലെ 296 തടവുകാരെയും രണ്ട് ജീവനക്കാരെയും ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഓഗസ്റ്റ് 11 മുതലാണ് ജയിലിൽ കൊവിഡ് പരിശോധന തുടങ്ങിയത്. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരണപ്പെട്ട മണികണ്ഠനാണ് (72) ജയിലിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വിചാരണ തടവുകാരനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here