പാലയൂർ കൂട്ടായ്മ ഗ്രൂപ്പ് ഓൺലൈൻ ആയി സ്വാതന്ത്രദിനാഘോഷവും കാരുണ്യ സ്പർശവും എന്ന പരിപാടി സംഘടിപ്പിച്ചു.
പാലയൂർ കൂട്ടായ്മ ഗ്രൂപ്പ് ഓൺലൈൻ ആയി സ്വാതന്ത്രദിനാഘോഷവും കാരുണ്യ സ്പർശവും എന്ന പരിപാടി സംഘടിപ്പിച്ചു.

ചാവക്കാട് ⬤ പാലയൂർ കൂട്ടായ്മ ഗ്രൂപ്പ് ഓൺലൈൻ ആയി സ്വാതന്ത്രദിനാഘോഷവും കാരുണ്യ സ്പർശവും എന്ന പരിപാടി സംഘടിപ്പിച്ചു. രാവിലെ പത്തു മണിക്കു ഗ്രൂപ്പിൽ ആരംഭിച്ച പരിപാടി കുന്നംപുള്ളി സ്കൂൾ പ്രധാന അദ്ധ്യാപിക ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു, 13ാം വാർഡ് കൗൺസിലർ ഷാഹിന സലിം അദ്ദ്യക്ഷത വഹിച്ച സദസ്സിൽ അബ്ബാസ് ചീരടത്തു സ്വാഗതം പറഞ്ഞു.

തുടർന്ന് പ്രശസ്ത ചിത്രകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ബഹുമാനപെട്ട ഗായത്രി മാഷ് “സ്വതന്ത്ര ഇന്ത്യ സ്വപനവും യാഥാർഥ്യവും” എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി,അനുബന്ധ പ്രഭാഷണം ജില്ലാ രെജിസ്ട്രാറാറ് ഒവാട്ട് സതീഷ് നിർവഹിച്ചു. തുടർന്ന് ഡയാലിസിസ് രോഗികളെ സഹായിക്കുന്ന കാരുണ്യ പ്രവർത്തനത്തിൽ നമ്മുടെ നാട്ടിൽ സേവനം നടത്തുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്നു സുമനസുകളുടെ സഹകരണത്താൽ സ്വരൂപിച്ച കിട്ടിയ ഡയാലിസിസുനുള്ള സഹായധനം കൈമാറി, കൺസോൾ പ്രതിനിധികളായ സലാം സ്കൈനെറ്റ്, ജെനിഷ് സി എം എന്നിവരും അഡ്വേക്കേറ്റ് മൊയിനുദ്ധീൻ, സുധീർ പണിക്കർ, വിനേഷ് ചെഞ്ചേരി എന്നിവരും ആശംസകൾ അർപ്പിച്ചു. അനസ് സി എ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here