പുന്നയൂർക്കുളം: പപ്പട പണിക്കരനായ കിഴക്കേ ചെറായി കൊഴപ്പമാടം കടാംമ്പുളി അനിൽ കുമാർ മകൻ രാം കുമാറിൻ്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം.ചെമ്മന്നൂർ അമൽ സ്കൂളിലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയാണ് ഈ മിടുക്കൻ വിജയം കരസ്ഥമാക്കിയത്.വടക്കേകാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.സുരേന്ദ്രൻ മൊമെന്റോ നൽകി രാംകുമാറിനെ ആദരിച്ചു.പാഠ്യതര വിഷയങ്ങളിലും പങ്കടുത്ത് നിരവധി സമ്മാനങ്ങളും രാം കുമാർ നേടിയിട്ടുണ്ട്.പപ്പട പണിക്കാരനായ അച്ഛനോടൊപ്പം ജോലി കാര്യങ്ങളിലും രാംകുമാർ സജ്ജീവമാണ്.ഹിന്ദു മത ചരിതങ്ങൾക്കൊപ്പം,ഇസ്ലാം മത ചരിത്രവും പഠിക്കുന്നതിൽ മികവ് പുലർത്തിയ രാം സ്ഥലത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഇസ്ലാമിക്‌ വിജ്ഞാന മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

സ്കൂളിൽ നിന്ന് പഠിച്ച അറിവിന്‌ പുറമേ ഖുർആൻ പരിഭാഷകളും,ഹദീസ് ബുക്കുകളും നോക്കിയാണ് ചരിത്രങ്ങൾ പഠിക്കുന്നത്.അമൽ സ്കൂളിന് വേണ്ടി ഡോക്യുമെന്ററിയും രാം ചെയ്തിട്ടുണ്ട്.സിവിൽ സർവ്വീസ് എൻട്രൻസ് കോച്ചിങ് ചേർന്ന് പഠിക്കുവാൻ താൽപ്പര്യമുണ്ടെങ്കിലും,അച്ഛൻറെ സാമ്പത്തിക ഭദ്രത ഓർത്ത് പിറകോട്ട് നിൽക്കുകയാണ് മിടുക്കനായ രാം കുമാർ.അനുമോദന ചടങ്ങിൽ ഹരിതയുടെ ഭാരവാഹി കെ.കെ.ഹംസകുട്ടി,ജനമൈത്രി ബീറ്റ് ഓഫീസർ ജോഫിൻ,സിപിഒ രൺദീപ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here