ചാവക്കാട്: പ്രവാസി സംഘടനയായ ഞങ്ങൾ ചാവക്കാട്ടുകാർ ഖത്തർ സംഘടിപ്പിച്ച കാഴ്ച ചാവക്കാട് വികസന വീഥിയിൽ എന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിയായ ബൈജു C J മുണ്ടത്തി കോട്, റണ്ണർ അപ്പ് ഷാ ജലീൽ മണത്തല എന്നിവർക്ക് ഉപഹാരവും കാഷ് അവാർഡും ശ്രീ T. N പ്രതാപൻ, തൃശൂർ MP നൽകി ആദരിച്ചു.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് തെക്കൻ പാലയൂർ സ്കൈനറ്റ് കോമ്പൗണ്ടിൽ വെച്ച് നടത്തിയ പരിപാടിയിൽ ഗ്ലോബൽ കൺവീനർ അബ്ദുൽ സലാം പി പി അദ്ധ്യക്ഷത വഹിക്കുകയും എക്സിക്യൂട്ടീവ് അംഗം സുധീർ പി വി സ്വാഗതം പറയുകയും ചെയ്തു. പ്രസിഡണ്ട് R V C ബഷീർ, ഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത് ശബ്ദ സന്ദേശം വഴി ആശംസ അറിയിച്ചു. അബ്ബാസ് ചീരാടത്ത്, ഷാനവാസ് തിരുവത്ര, എം വി അബ്ദുൾ സലാം, നൗഷാദ് തെക്കുപുറം, എന്നിവർ വിജയികൾക്ക് ആശംസ പറഞ്ഞു. എക്സിക്യുട്ടീവ് അംഗം ഷാജഹാൻ പി പി മറ്റു രാഷ്ട്രിയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് അബദുൾ അസീസ് ചാലിയത്ത് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here