ഗുരുവായൂർ നഗരസഭ
ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയുടെ പ്രധാന ഓഫീസും താൽക്കാലികമായി അടച്ചു .

നേരത്തെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 16 ജീവനക്കാരിൽ പരിശോധന നടത്തിയപ്പോഴാണ് നാലു പേർക്ക് നോട്ടീസ് ആയി സ്ഥിരീകരിച്ചത്. വിവാഹ രജിസ്ടേഷൻ വിഭാഗത്തിലെ 2 പേർക്കും ആരോഗ്യ വിഭാഗത്തിലെ 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച ഓഫീസ് പൂർണ്ണമായും അടച്ചിടാനാണ് തീരുമാനം. തിങ്കളാഴ്ച 150 ഓളം പേർക്ക് പരിശോദന നടത്തുന്നതാണെന്നും. ഓഫീസ് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചെയർപേഴ്സൺ എം രതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here