ഗുരുവായൂരിൻ്റെ അഭിമാനമായ റുമൈസ ഫാത്തിമക്ക്, സ്നേഹസ്പർശത്തിന്റെ അഭിനന്ദനങ്ങൾ.
ഗുരുവായൂരിൻ്റെ അഭിമാനമായ റുമൈസ ഫാത്തിമക്ക്, സ്നേഹസ്പർശത്തിന്റെ അഭിനന്ദനങ്ങൾ.

ഗുരുവായൂർ ⬤ സിവിൽ സർവീസ് പരീക്ഷയിൽ
നൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിൻ്റെ  അഭിമാനമായി മാറിയ റുമൈസ ഫാത്തിമക്ക് ഗുരുവായൂർ സ്നേഹസ്പർശത്തിന്റെ അഭിനന്ദനങ്ങൾ അർപ്പിച്ചു.

ഗുരുവായൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വളർന്ന് വരുന്ന കുട്ടികൾക്ക് ഉന്നത വിദ്യഭ്യാസം നൽകാനും ഇതുപോലെയുള്ള വിജയം കൈവരിക്കാനും പ്രചോദനം നൽകാൻ നമ്മൾ ഓരോരുത്തരും പ്രയത്നിക്കണമെന്നും അഭിപ്രായപ്പെട്ടു. സ്നേഹസ്പർശം പ്രസിഡന്റ് ആർ വി അലി, ചെയർമാൻ റിട്ട് ക്രൈം ബ്രാഞ്ച് എസ പി ആർ കെ ജയരാജ്, ജനറൽ സെക്രട്ടറി പി പി വർഗീസ്, സ്നേഹസ്പർശം കോ ഓർഡിനേറ്റർ അനിൽ കല്ലാറ്റ്, അംഗങ്ങളായ ജോസ് ചക്രമാക്കിൽ, ജയൻ പൊന്നാരശ്ശേരി, എം കെ നാരായണൻ നമ്പൂതിരി, കെ കെ ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here