കോവിഡ് ജാഗ്രതയെ കുറിച്ച് ഓർമ്മപ്പെടുത്തി കൊണ്ട് ഗുരുവായൂർ നഗരസഭ ചെയർപേഴ്സന്റെ സ്വാതന്ത്ര്യ ദിന സന്ദേശം.
കോവിഡ് ജാഗ്രതയെ കുറിച്ച് ഓർമ്മപ്പെടുത്തി കൊണ്ട് ഗുരുവായൂർ നഗരസഭ ചെയർപേഴ്സന്റെ സ്വാതന്ത്ര്യ ദിന സന്ദേശം.

ഗുരുവായൂർ ⬤ രാജ്യത്തിന്റെ 74 മത് സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ് ഏറെ ഭീതി പടർത്തി കടന്നു വന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കടന്നു പോകുന്നത്.

എല്ലാവരും സുരക്ഷിതരായി ഇരിക്കുക എന്നത് മാത്രമാണ് പ്രത്യേകമായി ഓർമ്മിപ്പിക്കുവാനുള്ളത്. മഹാമാരിയുടെ ഭീതി വലിയ കാലതാമസമില്ലാതെ കെട്ടടങ്ങുയെന്നും കൂടുതൽ മികവോടെ സമൂഹത്തിന് മുന്നോട്ട് പോകാൻ സാധ്യമാകട്ടെ എന്നും പ്രത്യാശിക്കുന്നു .ഏവർക്കും സ്വാതന്ത്യദിന ആശംസകൾ.

ഇത്തവണ നഗരസഭയുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ ചടങ്ങു മാത്രമായിട്ടാണ് നടന്നത് ഓഫീസിൽ പതാക ഉയർത്തി ലൈബ്രറി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ ഹാരമണിയിച്ചു നഗരസഭ അഗതിമന്ദിരത്തിൽ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എം എ ഷാഹിന പതാക ഉയർത്തി. പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ ദേവൻ, കൗൺസിലർ ജലീൽ പണിക്കവീട്ടിൽ, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, ഹെൽത്ത് സൂപ്പർവൈസർ ആർ സജീവൻ എന്നിവർ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here