ഗുരുവായൂർ ⬤ ഗുരുവായൂർ സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഇരിങ്ങപ്പുറം എ കെ ജി നഗറിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ ഗുരുവായൂർ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും കൗൺസിലറുമായ ഷെനിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു, നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ പതാക ഉയർത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഇരിങ്ങപ്പുറം എ കെ ജി നഗറിന്റെ അപകടകരമായ വളവിൽ അതുൽ സാനിറ്ററി ഉടമ സ്പോൺസർ ചെയ്ത കോൺവെക്സ് മിററിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കോൺവെസ് മിറർ സ്‌ഥാപിച്ച സംസ്‌കൃതിയെയും അതുൽ സാനിറ്ററി ഉടമയെ അഭിനന്ദിച്ചതോടെപ്പം മറ്റു സംഘടനകളും ഈ മാതൃക സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.

സംസ്‌കൃതിയുടെ ചെയർമാൻ നിതിൻ മാനന്തേടത്തിന്റെ നേതൃത്വത്തിൽ S S L C പരീക്ഷയിൽ പാസായ അഭിനവ്, അതുൽ എന്നിവർക്കു ഉപഹാരം നൽകി. പ്രത്യേകമായി തയ്യാറാക്കിയ സ്വാതന്ത്ര്യദിന കേക്കും മുറിച്ചു സന്തോഷം പങ്കിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here