ലോകം കോവിഡിൽ വിറങ്ങലിക്കുമ്പോൾ 3 മരുന്നുകൾ ഭാരതം വികസിപ്പിച്ചെടുത്തു. 3 പ്രതിരോധ മരുന്നുകൾ വികസിപ്പിച്ചു എന്നും ഫലം പൂർണ്ണ വിജയം എന്നും പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽഇക്കാര്യത്തിൽ അനുമതി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇതിൽ ആയുർവേദ മരുന്നും ഉണ്ട് എന്നാണ്‌ പുറത്ത് വരുന്ന ചില സൂചനകൾ. ഭാരതത്തിന്റെ വലിയ സംഭാവന ഇനി അംഗീകരിച്ച് ഔദ്യോഗികമായി പറയേണ്ടത് ശാസ്ത്ര ലോകമാണ്‌. ആഗോള അംഗീകാരവും ആവശ്യമാണ്‌. മുമ്പ് സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് വാക്സിൻ ഇറക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. എന്നാൽ മുൻ കരുതലുകളും പരീക്ഷണവും പൂർത്തിയാകാതെ അത് പുറത്തിറക്കാൻ പറ്റില്ലെന്നതാണ്‌ പുതിയ വിവരം. അതിനിടെയാണ്‌ 3 മരുന്നുകൾ കണ്ടുപിടിച്ചു എന്ന മോദിയുടെ അറിയിപ്പ് ഔദ്യോഗികമായി വന്നിരിക്കുന്നത്എന്തായാലും ഭാരതത്തിൽ ഇനി കോവിഡ് എന്ന ചൈനീസ് വൈറസിന്റെ ആയുസ് എണ്ണപ്പെട്ടിരിക്കുന്നു. ഏറിയാൽ കുറച്ച് ദിവസങ്ങൾ മാത്രം. ഭാരതം കോവിഡിനേ പുറത്താക്കും എന്നും പ്രതീക്ഷിക്കാം.കാശ്മിരിനെ സംബന്ധിച്ച് അഭിമാനത്തിന്റെ വർഷമാണ് കഴിഞ്ഞുപോയതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ എന്‍ 95 മാസ്‌കുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്തത്.ഇപ്പോള്‍ നമുക്ക് ആവശ്യമായ ഈ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുവെന്നത് മാത്രമല്ല, മറ്റു രാജ്യങ്ങളെ സഹായിക്കാനും കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 130 കോടി ജനങ്ങളും സ്വാശ്രയ രാജ്യത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനം ഒരു പ്രതിജ്ഞയായി മാറിയിരിക്കയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്നത് ജനങ്ങളുടെ ഒരു തീരുമാനമാണ്. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ രാജ്യം അത് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ആത്മനിര്‍ഭര്‍ ഭരതില്‍ കര്‍ഷകര്‍ക്കാണ് മുന്‍ഗണന. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി ഒരുലക്ഷം കോടിയുടെ ഫണ്ട് രൂപികരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.മേക്ക് ഇൻ ഇന്ത്യാ എന്നത് ഇനി മേക് ഫോർ വേൾഡ് എന്നാക്കി മാറ്റുകയാണ്‌. ലോകത്തിനു വേണ്ടി ഭാരതം ഉല്പന്നങ്ങൾ നിർമ്മിച്ച് നല്കണം. ഭാരതം വളർന്നാലേ ലോകത്തിനു പ്രത്യാശയും സമാധാനവും വളർച്ചയും ഉണ്ടാകൂ. ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്.ലോകത്ത് എറ്റവുമധികം യുജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here