ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിൻ്റെ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് എം എസ് ശിവദാസ് പതാക ഉയർത്തി.
ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിൻ്റെ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് എം എസ് ശിവദാസ് പതാക ഉയർത്തി.

ചാവക്കാട് ⬤ ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചു.

ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡൻ്റ് എം.എസ്.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു., എ.കെ.അലി, പി.കെ.സന്തോഷ്, എ.എസ്.റഷീദ്, വി.കെ.ഷാജി, എം.ബഷീർ എന്നിവർ സംസാരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ നാല് പേരെ ആണ് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ആദരിച്ചത് ചാവക്കാട് പോലീസ് സ്റ്റേഷനിലെ റയ്റ്റർ ജിജി, ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ അജയ്കുമാർ, ആശാപ്രവർത്തക ആനി ജോൺസൻ, അംഗൻവാടി ടീച്ചർ ബെൽഗീസ് അലീകുട്ടി, എന്നിവരെ ആണ് ആദരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here