ഗുരുവായൂർ ⬤ ഭാരതത്തിൻ്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാചരണവുമായി കൈകോർത്ത് ഗുരുവായൂരിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയും പങ്ക്ച്ചേർന്ന് പതാക വന്ദനം, ദിനാചരണ സന്ദേശ പ്രതിജ്ഞ, ദേശഭക്തി ഗാനാലാപനം. മധുര വിതരണം എന്നിവയോടെ സമുച്ചിതമായി ആഘോഷിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ നഗരസഭ 22-ാം വാർഡ് കമ്മിറ്റി പ്രസിഡൻ്റ് പി.കെ.ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ദേശീയ പതാക ഉയർത്തി മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് ദിനാചരണ ആഘോഷത്തിന് തുടക്കം കുറിച്ചു.

നഗരസഭയിൽ പതിനഞ്ചോളം വാർഡുകളിൽ നടത്തപ്പെട്ട ദിനാചരണത്തിന് കൂടി സമാരംഭം കുറിച്ച പ്രസ്തുത വേളയിൽ പി.കെ.ജോർജ്, സി.കെ.ഡേവിസ്, ബഷീർ കൂന്നിയ്ക്കൽ, സിൻ്റോ തോമാസ്, ആരിഫ് മാണിക്കത്ത് പടി, റെയ്മണ്ട് മാസ്റ്റർ, സി.കെ.ജോസ് എന്നിവർ സംസാരിച്ചു. വിവിധയിടങ്ങളിൽ വാർഡു് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ ഒരുക്കിയ വേദികളിൽ കോൺഗ്രസ്സ് സാരഥികളായ സി.എസ് ഗോപപ്രതാപൻ, കെ.പി.ഉദയൻ, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ, വി.കെ.സുജിത്ത്, എ.പി.മുഹമ്മദുണ്ണി, ഷൈലജ ദേവൻ, അനിൽകുമാർ ചിറയ്ക്കൽ, ശ്രീദേവി ബാലൻ, സുഷാ ബാബു, എ.ടി.ഹംസ, മേഴ്സി ജോയ്, സി.എസ്.സൂരജ്, ഷൈൻ മനയിൽ, സ്റ്റീഫൻ ജോസ്.രാമൻ പല്ലത്ത് കെ.കെ.ഷൈമിൽ, അരവിന്ദൻ കോങ്ങാട്ടിൽ, എസ്.കെ.സന്തോഷ്, കെ.കെ.ചന്ദ്രൻ, വി.കെ.ജയരാജ്, ബാബു സോമൻ, പി.ജി.സുരേഷ്, പി.കെ.രാജേഷ് ബാബു, വിഷ്ണു തിരുവെങ്കിടം, കെ.വിശ്വനാഥമേനോൻ, ജയൻ മനയത്ത്, കെ.സലീൽ കുമാർ, അഷറഫ് കൊളാടി, പ്രേംകുമാർ ജി മേനോൻ, പ്രമീള ശിവശങ്കരൻ, എ.എം ജവഹർ, ഷാഫിറലി മുഹമ്മദ്, കെ.കെ. ഉണ്ണികൃഷ്ണൻ, ജോയ് തോമാസ്, കെ.സി.സുമേഷ് എന്നിവർ നേതൃത്വം നൽക്കി.

LEAVE A REPLY

Please enter your comment!
Please enter your name here