ഗുരുവായൂർ: തിരൂരിലുള്ള നിർമ്മാണ തൊഴിലാളികളായ കറുത്താട്ടിൽ സുമേഷ് – ശ്രീവിദ്യ ദമ്പതികളുടെ മകൻ അഭിലാഷിൻ്റെ (കിച്ചു) മണി ചിത്രത്താഴ് സിനിമയിലെ പാട്ടിന് താളമിടുന്നതിൻ്റെ വീഡിയോ ആണ് വൈറലായത്”. ഈ ദൃശ്യം കണ്ടാണ് നടൻ ജയറാം കിച്ചുവിന് ചെണ്ടവാങ്ങി നൽകാൻ ഗുരുവായൂരിലുള്ള പ്രശസ്ത സിനിമ സംവിധായകൻ വിജീഷ് മണിയോട് പറഞ്ഞത്..

ഏതു പാട്ടിനും 2 കോലുകൾ ഉപയോ ഗിച്ച് താളമിടുന്ന 6 വയസ്സുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതു കണ്ട് നടൻ ഉണ്ണിമുകുന്ദൻ ഡംസ് സമ്മാനമായി നൽകിയിരുന്നു. ഉണ്ണിക്കും ജയറാമിനെ പോലെ നേരിട്ട് ചെന്ന് സമ്മാനിക്കാൻ സാധിച്ചിരുന്നില്ല. ഉണ്ണി ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ് ഡ്രംസ് അഭിഷേകിന്റെ മലപ്പുറത്തെ വീട്ടിൽ എത്തിച്ചത്. എപ്പോഴെങ്കിലും ഡ്രം കിറ്റ് കേടായാൽ കേടുപാടുകൾ തീർക്കാൻ തന്നെ അറിയിക്കണമെന്നും ഉണ്ണി പറഞ്ഞിട്ടുണ്ടായിരുന്നു. സമ്മാനമായി കിട്ടിയ ഡ്രംസിൽ കോട്ടി പഠിക്കുന്നതിനിടെയാണ് ഇരട്ടി മധുരം പോലെ നടൻ ജയറാമിന്റെ സമ്മാനവുമെത്തുന്നത്. ബാൻഡ് വാദ്യ ക്കാരനായ അയൽവാസി കൊട്ടുന്നത് കേട്ടാണ് അഭിഷേകും താളമിട്ടു തുടങ്ങിയത്. തൃശൂർ വടക്കാഞ്ചേരിക്കടുത്തുള്ള പുതുരുത്തിയിൽ പ്രത്യേകം പണിതീർത്ത ചെണ്ട സംവിധായകൻ വിജീഷ് മണിയോട് കിച്ചുവിന്റെ വീട്ടിൽ എത്തിക്കണമെന്ന് ജയറാം അറിയിക്കുകയായിരുന്നു.

ഗുരുവായൂർ സ്വദേശി വിജീഷ് മണി സംവിധാനം ചെയ്യുന്ന നമോ എന്ന സംസ്കൃത സിനിമയിൽ ജയറാമാണ് നായകൻ.വിജീഷ് മണി കിച്ചു വിന് കൊട്ടാൻ പാകത്തിലുള്ള ചെണ്ട വാങ്ങി തിരൂരിലെത്തി കിച്ചുവിന് സമ്മാനിക്കുകയായിരുന്നു. വിജീഷ് മണിയോടൊപ്പം ഗുരുവായൂരിലെ പൊതു പ്രവർത്തകൻ ബാബു ഗുരുവായൂരും, സുഹൃത്തായ മുനീർ കൈനിക്കരയും ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂർ പാറശ്ശേരി സ്വദേശിയാണ് അഭിഷേക്. തിരൂർ ബിപി അങ്ങാടി ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിഷേക്.

LEAVE A REPLY

Please enter your comment!
Please enter your name here