File Photo

ഗുരുവായൂർ ⬤ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ നിലവിൽ അതിനായി സംഖ്യ അടയ്ക്കുവാൻ കഴിയുന്നില്ല. ബുക്കിംങ് ഓൺലൈനിൽ നടത്തി കഴിഞ്ഞാൽ തുക അടച്ച് ഉറപ്പ് വരുത്തണമെങ്കിൽ നേരിട്ട് ഗുരുവായൂരിലെത്തി ബന്ധപ്പെട്ട ഓഫീസിൽ അടയ്ക്കണം. ആവശ്യക്കാർക്കിത് ഏറെ പ്രയാസവും, വിഷമവും സൃഷ്ടിയ്ക്കുന്നു.

ഓൺലൈൻ ബുക്കിംങ്ങിനോടൊപ്പം തുകയും അടയ്ക്കുവാൻ അവസരം നൽകുകയാണെകിൽ അതായിരിയ്ക്കും ബന്ധപ്പെട്ടവർക്ക് ഏറെ ആവശ്യവും, ആശ്വാസവും നൽകുന്നത്.

ഇക്കാര്യത്തിൽ സത്വര നടപടികൾ എത്രയും വേഗം സ്ഥീകരിയ്ക്കണമെന്ന് കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഓ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു. വിഷയം ചൂണ്ടികാട്ടി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ഈമെയിലൂടെ നിവേദനവും നൽകി.

വിവാഹത്തിൽ ഇപ്പോൾ പങ്കെടുക്കുന്നവരുടെ എണ്ണം പത്തായി പരിമിതപ്പെടുത്തിയിട്ടുള്ളത് സർക്കാർ മാനദണ്ഡം പോലെ ഇരുപത് പേർക്ക് പങ്ക്ച്ചേരുവാൻ അവസരം നൽകണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here