ബഹിരാകാശ ശാസ്ത്രമേഖലയിൽ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചു. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ ,ISRO ചെയർമാൻ ഡോ. കെ. ശിവനും നൈജീരിയയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ ഡോ. ഫ്രാൻസിസ് ചിസിയയുമാണ്‌ കരാറിൽ ഒപ്പുവച്ചത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ നടന്ന ചടങ്ങിൽ നൈജീരിയയുടെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഓഗ്ബൊനായ, സഹമന്ത്രി മുഹമ്മദ് അബ്ദുല്ലാഹി എന്നിവരും സംബന്ധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here