ചാവക്കാട്: “നമ്മൾ ചാവക്കാട്ടുകാർ ” ഒരാഗോളസൗഹൃദക്കൂട്ട് ചാവക്കാട് മേഖലയിൽ നിന്ന് SSLC, പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിയ്ക്കുന്ന ചടങ്ങും,അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള ടെലിവിഷൻ സൈറ്റുകളുടെ മേഖലാടിസ്ഥാനത്തിലുള്ള വിതരണവും കോട്ടപ്പുറം അൽ റഹ്മാ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ഗുരുവായൂർ എംഎൽ എ ശ്രീ കെ വി അബ്ദുൾഖാദർ നിർവഹിച്ചു.


പ്രസിഡണ്ട് കെ എസ് ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ റെൻഷി രഞ്ജിത് സൗഹൃദകൂട്ടിന്റെ പ്രവർത്തനങ്ങളെ സദസ്സിനു പരിചയപ്പെടുത്തി. നഗരസഭാ വികസന സ്റ്റാൻന്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ.എച്ച് സലാം, കൗൺസിലർമാരായ മഞ്ജു കൃഷ്ണൻ , ഹാരിസ് ടി എ, തറയിൽ ജനാർദ്ദനൻ, നാരായണൻ പി പി , ഗ്ലോബൽ കമ്മറ്റി ഭാരവാഹികളായ എം.എ. മൊയ്ദീൻഷ,ജാഫർ ഉമ്മർ,മുഹമ്മദ് ഹനീഫ, എ എം അബ്ദുൽ നാസർ,ഫൈസൽ എ പി,ഫൈസൽ ഇബ്രാഹിം,എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റസാഖ് അറക്കൽ സ്വാഗതവും സക്കറിയ കെ പി നന്ദിയും പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here