തിരുവനന്തപുരം ജയിൽ ആസ്ഥാനം അടച്ചു. മൂന്ന് ദിവസത്തേക്ക് ആണ് അടച്ചത്. ശുചീകണത്തിന് നിയോഗിച്ച തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നടപടി. ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം അറിയിച്ചു. ശുചീകരണം പൂർത്തിയാക്കി ആസ്ഥാനം വീണ്ടും തുറക്കും. പൂജപ്പുര സെൻട്രൽ ജയിലിലും കൊവിഡ് ആശങ്ക തുടരുകയാണ്. 41 തടവുകാർക്കും ഉദ്യോഗസ്ഥനും അടക്കമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 51 തടവുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലിൽ കൂടുതൽ ആന്റിജൻ പരിശോധന നടത്തും. പൂജപ്പുര ജയിലിലുള്ള 975 തടവുകാർക്കും ടെസ്റ്റ് നടത്താനാണ് ജയിൽ വകുപ്പ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here