ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണത്തിലെ സ്വജനപക്ഷപാതം ഉടൻ വിജിലൻസ് അന്യേഷിക്കണം ബി.ജെ.പി. ദേവസ്വം ഇടത് സർക്കാറിൻ്റെ ഭരണകാലത്തെ എല്ലാ നിയമനങ്ങളും ഏകപകീയവും സ്വജനപക്ഷ പാതവുമാണന്നുള്ളതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഭരണസമിതിയിലെ തമ്മിൽ തല്ലും ഇറങ്ങി പോക്കുമെന്ന് ബി.ജെ.പി ഗുരുവായൂർ നഗരസഭ കമ്മിറ്റി ആരോപിച്ചു. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ ഗുരുവായൂർ ദേവസ്വത്തിൽ എത്തിയിട്ടുംസ്വന്തം പാർട്ടി സെക്രട്ടറിമാരെ തിരെഞ്ഞെടുക്കുന്ന നയമാണ് ഭരണസമിതിയുടെ എന്നും, ഇതിനെതിരെ വിജിലൻസ് അന്വേഷണം കൊണ്ടുവരണമെന്നും യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ച നിയോജക മണ്ഡം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപെട്ടു. യോഗത്തിൽ മനീഷ് കുളങ്ങര അദ്ധ്യഷത വഹിച്ചു, സുഭാഷ് മണ്ണാരത്ത്, പ്രബിഷ് തിരുവെങ്കിടം, പ്രദീപ്പണിക്കശ്ശേരി, ഷിബു പേരകം, സതീഷ് കോട്ടപ്പടി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here