ഗുരുവായൂർ: ക്ഷേത്രത്തിലെ അയ്യപ്പൻ്റെ ഭണ്ഡാരം പുറത്തേക്ക് വെച്ചത് തങ്ങൾ പറഞ്ഞിട്ടല്ലെന്ന് കീഴ്ശാന്തി യൂണിയൻ.ഗുരുവായൂർ ക്ഷേത്രത്തിലെ അയ്യപ്പൻ്റെ ഭണ്ഡാരം പുറത്തേക്ക് വെച്ചത് കീഴ്ശാന്തിക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് എന്ന ദേവസ്വം ചെയർമാൻ്റെ വാദം ശരിയല്ലെന്ന് കീഴ്ശാന്തി യൂണിയൻ സെക്രട്ടറി കൊടക്കാട്ട് കേശവൻ നമ്പൂതിരി പത്രകുറിപ്പിലൂടെ അറിയിച്ചു.കീഴ്ശാന്തി യൂണിയൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ആരെങ്കിലും ഒന്നോ രണ്ടോ കീഴ്ശാന്തിമാർ പറഞ്ഞിട്ടുണ്ടെങ്കിൽ ആയതിൻ്റെ ഉത്തരവാദിത്വം മുഴുവൻ കീഴ്ശാന്തിമാരുടെ പേരിലാക്കുന്നത് ശരിയല്ല, കൂടാതെ കുറച്ചു കാലങ്ങളായി ക്ഷേത്രം പാരമ്പര്യ കീഴ്ശാന്തിക്കാരുടെ ക്ഷേത്രപ്രവർത്തികളിൽ ഇടപെടുന്ന ചെയർമാന്റെ അനാവശ്യമായ അധികാര ദുർവ്വിനിയോഗം നിർത്തലാക്കേണ്ടതുമാണ്.
ഭണ്ഡാരം പുറത്ത് വെക്കുന്നതുമായി ബന്ധപ്പെട്ട് കീഴ്ശാന്തി യൂണിയന് ഒരു ബന്ധവുമില്ലെന്ന് ഇതിനാൽ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here