Photo by Bhavana Unni

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ എല്ലാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ഇല്ലം നിറ ആഘോഷം നടന്നു. വ്യാഴാഴ്ച രാവിലെ 6.15 മുതൽ കഴിഞ്ഞ ദിവസം ക്ഷേത്രനടയിൽ എത്തിച്ചിരുന്ന കതിർ കറ്റകൾ പാരമ്പര്യ അവകാശികൾ തലയിലേറ്റി ക്ഷേത്ര കവാടത്തിലെത്തിച്ചു.തുടർന്ന് ശംഖ് വിളിച്ച് വിളക്ക് തെളിച്ച് തീർത്ഥം തെളിച്ച് പൂജിച്ച് കീഴ്ശാന്തിമാർ തലയിലേറ്റി ക്ഷേത്രത്തിനകത്ത് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. മേൽശാന്തി ലക്ഷ്മി പൂജ ചെയ്ത് ഗുരുവായൂരപ്പന് സമർപ്പിക്കുന്നതോടെ ചടങ്ങ് അവസാനിച്ചു. കതിരുകൾ ഭക്തർക്ക് വിതരണം ചെയ്യുമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുണ്ട്.

സാധാരണ വന്‍ ഭക്തജന പങ്കാളിത്തത്തോടെയും ആരവത്തോടെയും നടത്തുന്ന ചടങ്ങാണ് ഇല്ലം നിറ. ക്ഷേത്രത്തില്‍നിന്ന് നല്‍കുന്ന കതിര്‍ ഭക്തര്‍ വീടുകളിലും, സ്ഥാപനങ്ങളിലും നിറയ്ക്കാറുണ്ട്. 23നാണ് തൃപ്പുത്തരി. പുതിയ നെല്ലിന്റെ അരി ഉപയോഗിച്ച് തയാറാക്കുന്ന പായസം ഗുരുവായൂരപ്പന് നിവേദിക്കുന്ന ചടങ്ങാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ പത്തിലക്കറിയും ഉപ്പുമാങ്ങയും നിവേദിക്കുന്നതും തൃപ്പുത്തരി ദിവസമാണ്. ലക്ഷക്കണക്കിന് രൂപയുടെ പുത്തരി പായസമാണ് ഭക്തര്‍ ശീട്ടാക്കാറുള്ളത്. എല്ലാ വർഷവും ആയിരത്തിലധികം കതിർ കറ്റകളാണ് ഇല്ലം നിറക്കായി എത്തിച്ചിരുന്നത്. ഇത്തവണ ഇത് 150 ആക്കി ചുരുക്കി.60 കീഴ്ശാന്തി മാർ ശിരസിലേറ്റി എഴുന്നള്ളിച്ച് കതിർ കറ്റകൾ ഭഗവാന് സമർപ്പിക്കാറുള്ളതാണ്. എന്നാൽ ഇക്കൊല്ലം നിയന്ത്രണം മൂലം അത് 15 പേരിൽ ഒതുങ്ങി.

ഭക്തർക്ക് പ്രവേശനം ഇല്ലാത്തതിനാൽ പുറത്ത് പോലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് കടുത്ത നിയന്തണം ഏർപ്പെടുത്തിയിരുന്നു. 6.30 മുതൽ 8.30 വരെയാണ് മുഹൂർത്തമെങ്കിലും 7 മണിയോടെ ചടങ്ങുകൾ പൂർത്തിയായി.ക്ഷേത്രത്തിലെ ഉപദേവതമാർക്കുo, മമ്മിയൂർ ക്ഷേത്രത്തിലും പെരുന്തട്ട ശിവ ക്ഷേത്രത്തിലും ചൊവ്വല്ലുർ മഹാദേവ ക്ഷേത്രത്തിലും ഇല്ലം നിറ നടന്നു. തൃപ്പുത്തരി ഗുരുവായൂർ ക്ഷേത്രത്തിൽ 23 നും, മമ്മിയൂർ ക്ഷേത്രത്തിൽ 21നും, ചൊവ്വല്ലൂരും പെരുന്തട്ടയിലും 28നുമാണ് നടക്കുന്നത്.

Photo by Bhavana Unni

Photo by Bhavana Unni
Photo by Bhavana Unni

LEAVE A REPLY

Please enter your comment!
Please enter your name here