സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥി കൾ താമസിച്ചു പഠിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സൗജന്യ മായി നൽകുന്ന പല വ്യഞ്ജന കിറ്റ് നൽകാതെ ഒഴിവാക്കിയ നടപടി പിൻവലിക്കണം എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. പത്താം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ള സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥി കൾക്കും സൗജന്യമായി പലവ്യഞ്ജന കിറ്റുകൾ നൽകി കൊണ്ടിരിക്കുകയാണ് എന്നാൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ പട്ടിക ജാതി വർഗ വിദ്യാർത്ഥി കൾക്ക് മാത്രം. നൽകാതെ ഒഴിവാക്കിയസർക്കാർ നടപടി പ്രതിക്ഷേധാർഹമാണ്. അതെ സമയം കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തെ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥി കൾക്ക് മെസ്സ് അലവൻസ് തുക നൽകിയിട്ടില്ല. പട്ടിക ജാതിവർഗ വിദ്യാർത്ഥി കളോട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പട്ടിക ജാതി വർഗ വികസന വകുപ്പും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന പട്ടിക ജാതി വർഗ വകുപ്പ് മന്ത്രിഎകെ ബാലന് പട്ടികജാതി മോർച്ച പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here