ഗുരുവായൂർ: കേരള തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപ്പതി ക്ഷേത്രത്തിൽ ഭക്ത്യാധരപൂർവ്വം ഇല്ലം നിറആഘോഷിച്ചു. ക്ഷേത്ര പടിഞ്ഞാറെ ഗോപുരത്തിന് മുൻവശത്ത് പ്രത്യേകം അണിഞ്ഞ്, അലങ്കരിച്ച് ഒരുക്കിവെച്ച കതിർകറ്റകൾ തീർത്ഥം തെളിച്ച് അനുബന്ധ പൂജകൾക്ക് ശേഷം വാദ്യ താളഅകമ്പടിയോടെ ക്ഷേത്രത്തിനകത്തേയ്ക്ക് എത്തിച്ച് നമസ്ക്കാര മണ്ഡപത്തിൽ ലക്ഷ്മി പൂജ നടത്തി വെങ്കിടാചലപതി, തിരുവെങ്കിടം ഭഗവതി, ഉപദേവ- ദേവീ പ്രതിഷ്ഠകൾ എന്നിവയ്ക്ക് സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തിമാരായ വി.കൃഷ്ണകുമാർ തിരുമേനി, കെ.ഭാസ്ക്കരൻ തിരുമേനി എന്നിവർ പൂജകൾക്ക് മുഖ്യകാർമ്മികത്വം നൽകി വന്നെത്തിയ ഭക്തർക്ക് വിതരണവും ചെയ്തു. കോവിഡ്‌നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് നടത്തപ്പെട്ട ഇല്ലം നിറയ്ക്ക് ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട്, ശിവൻകണി ച്ചാടത്ത്, ബാലൻ വാറനാട്ട്, ഹരി കൂടത്തിങ്കൽ, ടി.കെ.അനന്തകൃഷ്ണൻ, പി.ഹരിനാരായണൻ, പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി എന്നിവർ നേതൃത്വം നൽക്കി.

LEAVE A REPLY

Please enter your comment!
Please enter your name here