ഗുരുവായൂർ: ഭരണ സമിതി യോഗം ച്ചേരുവാൻ പോലും കഴിയാതെ കുട്ടു ഉത്തരവാദിത്തം നഷ്ടപ്പെട്ട് പരസ്പരം പഴിചാരി ഭക്തരെയും,പൊതു ജനങ്ങളെയും വിഢികളാക്കുന്ന ദേവസ്വം ഭരണസമിതി രാജിവെയ്ക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററി ആവശ്യപ്പെട്ടു.ഭക്തജനങ്ങളെ മറന്ന് കൊണ്ടു് സങ്കുച്ചിത, സാർത്ഥ, തന്നിഷ്ട താല്പര്യങ്ങൾക്കായി നിലകൊള്ളുന്ന, അനധികൃത നിയമനങ്ങളുമായി മുന്നോട്ട് പോകുന്ന എ വരെയും അപഹാസ്യരാക്കി തികഞ്ഞ ഭരണപരാജയങ്ങളാണു് ഞങ്ങളെന്നു് ആവർത്തിച്ച് തെളിയിച്ച് കൊണ്ടിരിയ്ക്കുന്ന, ഏവരെയും ബോദ്ധ്യപ്പെടുത്തി കൊണ്ടിരിയ്ക്കുന്ന ദേവസ്വം ഭരണ സമിതി എത്രയും വേഗം രാജിവെയ്ക്കണമെന്നും, ഇല്ലാത്തപക്ഷം പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.രവികുമാർ ,ഓ കെ.ആർ.മണികണ്ഠൻ, കെ.പി ഉദയൻ ,ശശി വാറനാട്ട്, ഷൈൻ മനയിൽ, സി..കൃഷ്ണകുമാർ ,ടി.വി.കൃഷ്ണദാസ്, പി.ഐ. ലാസർ, എം.കെ.ബാലകൃഷ്ണൻ, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്.സ്റ്റീഫൻ ജോസ്, രാമചന്ദ്രൻ പല്ലത്ത്, പി.കെ.ജോർജ്ജ് കെ.കെ.ഷൈമിൽ, അരവിന്ദൻ കോങ്ങാട്ടിൽ, മേഴ്സി ജോയ്, പ്രിയാ രാജേന്ദ്രൻ, ബിന്ദു നാരായണൻ, വി.എ.സുബൈർ , നിഖിൽ കൃഷ്ണൻ, സി.എസ്.സൂരജ്, ഗോപി മനയത്ത് ശശവല്ലാശ്ശേരി, ഒ.പി.ജോൺസൺ, സി.മുരളീധരൻ, ബാബു ഗുരുവായൂർ: കെ.പ്രദീപ്, എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here