ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസിന്റെ  ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച് ദേവസ്വം  മെമ്പർമാരായ  മുൻ എംഎൽഎ

കെ അജിത്ത് കെ വി ഷാജി, ക്ഷേത്രം  ജീവനക്കാരുടെ പ്രതിനിധി എ വി പ്രശാന്ത് എന്നിവർ ഉൾപ്പെടെയുളളവർ ഇന്നു നടന്ന ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി
അടുത്തിടെ ദേവസ്വം ആശുപത്രിയിൽ ആർ.എം.ഒ അടക്കം രണ്ടു ഡോക്ടർമാരെ യോഗത്തിൽ ചർച്ച ചെയ്യാതെയും അഡമിനിസ്ട്രറ്ററേ അറിയിക്കാതെയും അനധികൃത നിയമനം നടത്തിയതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. കൂടാതെ കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ അയ്യപ്പൻ്റെ ഭണ്ഡാരം പുറത്തു വെച്ചതിൽ ദേവസ്വത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. ഈ തീരുമാനവും ചെയർമാൻ ഏകപക്ഷീയമായാണ് എടുത്തത്.              .    .                                    ദേവസ്വം ജീവനക്കാരുടെ സ്ഥലം മാറ്റവും ഭരണ സമിതിയെ അറിയിക്കാതെ ചെയർമാൻ ഏകപക്ഷീയമായാണ് തീരുമാനിക്കുന്നതെന്ന് മെമ്പർമാർ പറയുന്നു.
നേരത്തെ ചെയർമാൻ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽ അനധികൃത ഇടപ്പെടലുകൾ നടത്തുന്നു എന്നു പറഞ്ഞ് ക്ഷേത്രം തന്ത്രി  ഭരണസമിതിക്ക് കത്തു നൽകിയിരുന്നു.                                        പാരമ്പര്യക്കാർക്ക് എതിരെയും ചെയർമാൻ എടുക്കുന്ന നടപടികൾ വിവാദമായിരുന്നു” ഉപദേവത കലശം ഈ വർഷം നടത്താതിരിക്കാനും ശ്രമമുണ്ടായതായി ആരോപണം ഉണ്ട് .                                             .              ഇത്തരത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾക്ക് എതിരെയും പാരമ്പര്യക്കാർക്ക് എതിരെയും നടത്തുന്ന ചെയർമാൻ്റെ ഏകപക്ഷീയമായ നടപടികൾക്ക് പുറമെയാണ് മെമ്പർമാർരെ  അവഗണിച്ചു കൊണ്ടുള്ള തീരുമാനങ്ങൾ ‘പലപ്പോഴും ദേവസ്വം ആക്റ്റ്  വിരുദ്ധമായിട്ടാണ്  ചെയർമാൻ്റെ ഏകപക്ഷീയമായ നടപടികളെന്ന് പരക്കെ ആക്ഷേപമുണ്ട്.ദേവസ്വം ഭരണസമിയെ പിരിച്ച് വിടണമെന്ന ആവശ്യമായി കോൺഗ്രസ്സും ,ബി ജെ പിയും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here