കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റം നിഷേധിച്ച് ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. അദ്ദേഹത്തെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. കേസിന്റെ വിചാരണ അടുത്ത മാസം 16 ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here