കണ്ണൂർ ⬤ പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞി വിമാനം ‘വിളിച്ച്’ ഖത്തറിലേക്കു പോകുന്നു. ലോക്ഡൗൺ കാരണം 6 മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14ന് രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രൈവറ്റ് എയർ ജെറ്റ് (ചാലഞ്ചർ 605) വിമാനത്തിൽ ഖത്തറിലേക്കു പോകുന്നത്. 40 ലക്ഷം രൂപയോളമാണു ചെലവ്.പ്രൈവറ്റ് ജെറ്റുകൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയുമെന്നും അതുവഴി കൂടുതൽ വരുമാന സാധ്യതയുണ്ടെന്നു തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്ടർ കൂടിയായ ഹസൻ കുഞ്ഞി പറയുന്നു. ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും മറ്റു രാജ്യങ്ങളിൽ നിന്ന് ചെറിയ പ്രൈവറ്റ് ജെറ്റുകളിൽ ആളുകൾക്ക് എത്താൻ കഴിയും. ഖത്തറിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരിൽ നിന്നു യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസൻ കുഞ്ഞി.

LEAVE A REPLY

Please enter your comment!
Please enter your name here