വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍.  മൂന്ന് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 110 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കലാപത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി മന്ത്രി സിടി രവി ആരോപിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. എംഎല്‍എയുടെ വീടിന് വരെ ആക്രമണം ഉണ്ടാകുന്ന സ്ഥിതിയുണ്ടായി. സംഭവത്തെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് ഒരു സംഘടിതമായ ആക്രമണമായാണ് കാണുന്നത്. എസ്ഡിപിഐയാണ് ഇതിന് പിന്നിലെന്നും രവി ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here