കൊമ്പൻ മുരളി
കൊമ്പൻ മുരളി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ കൊമ്പൻ മുരളി ചെരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

ഒന്നരമാസം മുമ്പ് ആന തളർന്നു വീണിരുന്നു. വിദഗ്ദ്ധ ചികിത്സയെ തുടർന്ന് ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായിരുന്നു. ഇന്നലെ വീണ്ടും തളര്‍ന്ന്‍ വീണു. പരിചരണം തുടര്‍ന്ന്‍ വീണ്ടും കൊമ്പന്‍ എഴുന്നേറ്റു നിന്നു. ഇന്ന് രാവിലെ മുതൽ വീണ്ടും ആന കിടപ്പിലായി, പാപ്പാന്‍ ഉഷാ കുമാറിന്‍റെ നേതൃത്വത്തില്‍ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല.

ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ആനത്താവളത്തിലായിരുന്നു അന്ത്യം. 43 വയസായിരുന്നു കൊമ്പന്. വലിയ പ്രശ്നക്കാരന്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ 20 വർഷമായി എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോകാറുണ്ടായിരുന്നില്ല. 1981 ജൂൺ ജൂൺ 18ന് ഗുരുവായൂരിലെ മുരളി ലോഡ്ജ് ഉടമ വെപ്പില്‍ വേലപ്പൻ ആണ് മുരളിയെ ഗുരുവായൂരപ്പന് മുന്നിൽ നടയിരുത്തിയത്. മുരളിയുടെ വിയോഗത്തോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 46 ആയി ചുരുങ്ങി. പോസ്റ്റുമോർട്ടത്തിന് ശേഷം ആനയുടെ മൃതശരീരം നാളെ കൊടനാട് വനത്തിൽ എത്തിച്ച് സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here