കൊവിഡ് പോരാട്ടത്തിനായി സിനിമാതാരങ്ങൾ ഒരുമിക്കുന്ന അനിമേഷൻ വീഡിയോ വൈറൽ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൂര്യ, വിജയ് എന്നീ താരങ്ങളാണ് അനിമേഷൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൊറോണവൈറസുമായി നേർക്കുനേർ പോരാടുന്ന നടന്മാർ ഒടുവിൽ വിജയം നേടുകയാണ്. ക്ലൈമാക്സിൽ ഒരു ഗംഭീര ട്വിസ്റ്റും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കതിർ എഡിറ്റ്സ് എന്ന യൂട്യൂബ് ചാനലാണ് അനിമേഷൻ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിൻ്റെ ഗെറ്റപ്പിലാണ് മോഹൻലാൻ അനിമേഷൻ വീഡിയോയിൽ എത്തുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗെറ്റപ്പിൽ പൃഥ്വിയും ഷൈലോക്ക് എന്ന ചിത്രത്തിൻ്റെ ഗെറ്റപ്പിൽ മമ്മൂട്ടിയും വീഡിയോയിൽ അണിനിരക്കുന്നു. മമ്മൂട്ടിക്കൊപ്പം ദുൽഖറും വീഡിയോയിൽ ഉണ്ട്. 10 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 160,901 ആളുകൾ കണ്ടുകഴിഞ്ഞു. മുൻപും ശ്രദ്ധേയമായ അനിമേഷൻ വീഡിയോകൾ കതിർ എഡിറ്റ്സ് റിലീസ് ചെയ്തിട്ടുണ്ട്.

നേരത്തെ താനോസും ശക്തിമാനും തമ്മിലുള്ള പോരാട്ടത്തിൻ്റെ അനിമേഷൻ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭൂമിയിലെത്തുന്ന താനോസിനെ ശക്തിമാൻ എതിരിടുകയും ഉജ്ജ്വലമായ ഒരു പോരട്ടത്തിലൂടെ പരാജയപ്പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോയുടെ പ്രമേയം. 10 മിനിട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോ വളരെ മികച്ച രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പിഴവുകൾ ഏറെയില്ലാത്ത അനിമേഷനും മികച്ച സ്റ്റോറിലൈനും വീഡിയോയെ ഗംഭീരമായ ഒരു അനുഭവം ആക്കുന്നുണ്ട്.

നോ ലോജിക് ഫിലിംസ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ റിലീസ് ചെയ്തത്. പ്രവീൺ, സതീഷ് എന്നിവരാണ് വീഡിയോയുടെ മാസ്റ്റർ ബ്രെയിൻ. മുൻപും നിരവധി അനിമേഷൻ വീഡിയോകൾ നോ ലോജിക് ഫിലിംസ് പുറത്തിറക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here