IllamNira. File Photo, by Unni Bhavana

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ നാളെ ആഘോഷിക്കും . രാവിലെ 6.30-നും, 8.30-നുമുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ഇല്ലംനിറ ആഘോഷം. ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍നിന്നും ശാന്തിയേറ്റ കീഴ്ശാന്തിമാര്‍ കതിര്‍കറ്റകള്‍ തലചുമടായി ചുറ്റമ്പലം വലംവെച്ച് നാലമ്പലത്തിലേയ്ക്ക് എഴുന്നെള്ളിയ്ക്കും. തുടര്‍ന്ന് നമസ്‌ക്കാര മണ്ഡപത്തില്‍ ക്ഷേത്രം മേല്‍ശാന്തി കതിര്‍കറ്റകളില്‍ ലക്ഷ്മിപൂജ നടത്തി ആദ്യ കതിര്‍ ഭഗവാന് സമര്‍പ്പിയ്ക്കുന്നതോടെ ഇല്ലനിറചടങ്ങിന് സമാപനമാകും.

ഭഗവാന്റെ ശ്രീലകത്ത് നിറകഴിഞ്ഞാല്‍ സാധാരണയായി കതിരുകള്‍ പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്യാറുണ്ടെങ്കിലും, കോവിഡ് 19-ന്റെ ഭാഗമായി ഇക്കുറി കതിര്‍കറ്റകള്‍ പ്രസാദമായി വിതരണം ചെയ്യുന്നില്ല. സാധരണയില്‍ കുറഞ്ഞ കറ്റകളാണ് ക്ഷേത്രത്തില്‍ ഇന്നലെ പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബാംഗങ്ങള്‍ എത്തിച്ചിട്ടുള്ളത്. പതിവായി കതിരുകള്‍ ഭഗവാന് സമര്‍പ്പിയ്ക്കറുള്ളവരില്‍നിന്നും നാമമാത്രമായിട്ടാണ് സ്വീകരിയ്ക്കുന്നത്.

ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തൃപ്പുത്തരി ചടങ്ങ് 23-ന് ഞായറാഴ്ച്ച രാവിലെ 8.35-നും, 9.55-നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടത്തും. ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം, പെരുന്തട്ട ശിവക്ഷേത്രം, ചൊവ്വല്ലൂര്‍ ശിവക്ഷേത്രം, താണിയില്‍ ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും നാളെയാണ് ഇല്ലംനിറ. മമ്മിയൂരില്‍ രാവിലെ 8.30-നും, 9.30-നുമിടയിലുള്ള മുഹൂര്‍ത്തിലാണ് ഇല്ലംനിറ. മമ്മിയൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ഈ മാസം 21-നും ആഘോഷിയ്ക്കും..

LEAVE A REPLY

Please enter your comment!
Please enter your name here