സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയാണെന്ന് പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത്. ആരോഗ്യസംബന്ധമായ ചില കാരണങ്ങളാലാണ് താന്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുന്നതെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചികിത്സയുടെ ഭാഗമായി ജോലിയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. അനാവശ്യ ഊഹാപോഹങ്ങള്‍ കാരണം എന്നെ പിന്തുണക്കുന്നവരാരും പരിഭ്രമിക്കരുത്. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും ഉണ്ടാകണം. ഞാന്‍ ഉടന്‍ തന്നെ തിരിച്ചുവരും’. സഞ്ജയ് ദത്ത് അറിയിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഓഗസ്റ്റ് 8ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സഞ്ജയ് ദത്തിന്റെ കൊറോണ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here