ദുബായ്: ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുകൂലമാകുന്ന തീരുമാനവുമായി യുഎഇ. യുഎഇ വിസയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും യുഎഇയിലേക്ക് പോകാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച യുഎഇ പുതിയ വിസകള്‍ അനുവദിച്ച്‌ തുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ത്യയിലെ സിവിന്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

യുഎഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവരെയും കയറ്റാന്‍ ഇന്ത്യയിലെയും യുഎഇയിലെയും വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here