തിരുവനന്തപുരം : ചെന്നൈയിൽ നിന്ന് കേരളത്തിലെത്തി ക്വാറന്റിനിലായിരുന്ന നടൻ മോഹൻലാലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ അടുത്ത ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൊച്ചിയിൽ അമ്മയെ കാണാനായിരിക്കും മോഹൻലാൽ ഇനി യാത്ര തിരിക്കുക. കൂടാതെ ചാനൽ ഓണ പ്രോഗ്രാമുകളിലും താരം പങ്കെടുക്കും.അടുത്ത മാസം 7ാം തിയതിയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2വിന്‍റെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് വിവരം. കൊവിഡ് ഭീഷണി മാറിയാൽ ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ നിന്ന് നാല് മാസത്തിന് ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്തേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here