ഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കുടുതല്‍ വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്നലെ പ്രണബിന്റെ തലച്ചോർ ശസ്ത്രക്രിയ ആശുപത്രിയില്‍ നടന്നിരുന്നു. ഇത് വിജയകരമായെങ്കിലും പൂര്‍വസ്ഥിതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടയില്‍ കോവിഡ് ബാധ കൂടി സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹി കന്റോണ്‍മെന്റിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലിലാണ് പ്രണബ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.

തലച്ചോറിലെ ക്ലോട്ട് (കട്ട പിടിച്ച രക്തം) നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. നിലവിൽ ഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ (ആർമി ഹോസ്പിറ്റിൽ റിസർച്ച് ആൻഡ് റഫറൽ) വെന്റിലേറ്റർ സഹായത്തിലാണ് 84കാരനായ പ്രണബ് മുഖർജി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്രണബ് മുഖർജിയെ ഡൽഹി കന്റോൺമെന്റിലുള്ള ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പ്രണബിന് കോവിഡ് സ്ഥിരീകരിച്ചതും. താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം ക്വാറന്റൈനിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രണബ് മുഖർജി ഇന്നലെ അഭ്യർത്ഥിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here