IllamNira. File Photo, by Unni Bhavana

ഗുരുവായൂർ ⬤ ഗുരുവായൂരിലും പരിസരങ്ങളിലും ഉള്ള ക്ഷേത്രങ്ങളിലെ ഈ വർഷത്തെ ഇല്ല നിറ ആഗസ്റ്റ് 13ന് നടക്കും. ഗുരുവായൂർ ക്ഷേത്രത്തിലും മമ്മിയൂർ മഹാദേവ ക്ഷേത്ര ത്തിലും പെരുന്തട്ട ശിവ ക്ഷേത്രത്തിലും ചൊവ്വല്ലുർ മഹാദേവ ക്ഷേത്രത്തിലും ആഗസ്റ്റ് 13 ന് തന്നെയാണ് ഈ വർഷത്തെ ഇല്ലംനിറ നടത്തുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.30 നും 8.30 നും ഇടയിലാണ് ചടങ്ങ്. മമ്മിയൂർ ക്ഷേത്രത്തിൽ രാവിലെ 8:30 നും 9:30 നും ഇടയിലും, പെരുന്തട്ട ക്ഷേത്രത്തിൽ രാവിലെ 6.30 നും 8.30നും ഇടയിൽ. ആണ് ചടങ്ങുകൾ നടക്കുക.

തൃപ്പുത്തരി ഗുരുവായൂർ ക്ഷേത്രത്തിൽ 23 നും, മമ്മിയൂർ ക്ഷേത്രത്തിൽ 21നും, ചൊവ്വല്ലൂരും പെരുന്തട്ടയിലും 28നുമാണ് നടക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ചടങ്ങുകൾ മാത്രമായിരിക്കും. ഇല്ലം നിറക്കു ശേഷമുള്ള നെൽകതിർ വിതരണം ഉണ്ടാകുന്നതല്ല.

 
guruvayoorOnline.com
Public group · 86 members
Join Group
guruvayoorOnline.com's Official Facebook Group വാർത്തകളും.. വിശേഷങ്ങളുമായി… ഗുരുവായൂരിൽ നിന്ന് guruvayoorOnline.com The 1st News Portal of Guruvayo…
 

LEAVE A REPLY

Please enter your comment!
Please enter your name here