കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ നിന്ന് നമ്മള്‍ ഇനിയും മോചിതരായിട്ടില്ല. ഗുരുതരമായി പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയുമാണ്. ഇതിനിടെയാണ് ഒരു വിഡിയോ ഉപയോഗിച്ച് വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയുള്ള വ്യാജപ്രചാരണം നടക്കുന്നത്.

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നുള്ള അവസാന ദൃശ്യങ്ങള്‍ എന്ന പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. ഗ്രാഫിക്‌സിന്റെ സഹായത്തോടെ നിര്‍മിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. MPC Flight Recreations എന്ന യുട്യൂബ് പേജിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിമാനാപകടങ്ങള്‍ വിഡിയോയിലൂടെ പുനരാവിഷ്‌കരിക്കുന്ന ഒരു യൂട്യൂബ് പേജാണ് ഇത്. https://youtu.be/8cO5Iq1zSc4

മെയ് 22ന് കറാച്ചിയില്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് വീണതും MPC Flight Recreations ഗ്രാഫിക് വിഡിയോയാക്കിയിട്ടുണ്ട്. ഏഴാം തീയതി രാത്രി ഉണ്ടായ കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ഗ്രാഫിക് വിഡിയോ പിറ്റേന്ന് തന്നെ ഇവര്‍ പുനരാവിഷ്‌കരിച്ചു എന്ന് പേജ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. ഈ ഗ്രാഫിക് വിഡിയോ ആണ് പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here