ലൈഫ് ഭവന പദ്ധതി യുടെ അപേക്ഷനൽകാനുള്ള തിയതി ഒരു മാസം കൂടി നീട്ടി നൽകണം എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തു പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും കടൽ ക്ഷോഭവും വർധിച്ചു വരുന്ന സാഹചര്യത്തിലും കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന രഹിതർക്ക് അനുവദിക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ അപേക്ഷ തിയതി ആഗസ്ത് 14ആണ്.ഇത് ഒരു മാസം കൂടി നീട്ടി നൽകണമെന്നും നിബന്ധനകളിൽ ഇളവ് നൽകണമെന്നും പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. സംസ്ഥാന ത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ് വെള്ളപ്പൊക്കവും ഉരുൾ പൊട്ടൽ. മലയിടിച്ചിൽ കടൽ ക്ഷോഭം എന്നിവയാൽ ഭൂരിഭാഗം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു പ്രദേശങ്ങളിലുമായി മാറിത്താമസിക്കുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിലവിൽ അഞ്ഞൂറിൽ അധികം കാന്റൺമെൻറ് സോണുകളുണ്ട് ഇവിടെ നിന്ന് ജനങ്ങൾക്ക്‌ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ആണുള്ളത്. അക്ഷയ സെന്ററുകളും ജനസേവനകേന്ദ്രങ്ങളും പലതുമിപ്പോൾ തുറക്കുന്നില്ല. സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർ പകുതി മാത്രമേ ഹാജർ ഉള്ളു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ സർക്കാർ ഓഫീസുകളിൽ നിന്ന് അപേക്ഷ സമർപ്പിക്കാനാവശ്യമായ രേഖകൾ വാങ്ങിക്കുന്നത് അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭവനരഹിതരായ പട്ടികജാതി ക്കാർക്കും ആദിവാസികൾക്കും മറ്റു പിന്നോക്ക ജനവിഭാഗങ്ങൾക്കും രേഖകൾ സംഘടിപ്പിച്ചു അപേക്ഷ സമർപ്പിക്കാൻ സാധ്യമല്ലഇവർ പൂർണ്ണമായും പദ്ധതി യിൽ ഉൾപ്പെടാതെ പോകും. സംസ്ഥാനത്തു ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഒരു മാസം കൂടി നീട്ടി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് ബിജെപി പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here